അവർ ഒത്തുചേർന്നു; ഓർമകൾ പങ്കുവച്ച്
1417274
Friday, April 19, 2024 12:42 AM IST
തൊടുപുഴ: പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളിലെ 1963-64 എസ്എസ്എൽസി ബാച്ചിലെ കുട്ടികളും അധ്യാപകരും ഒത്തുചേർന്ന് ഓർമകൾ പങ്കുവച്ചു. സംഗമത്തോടനുബന്ധിച്ച് 91 കാരിയായ സിസ്റ്റർ അലീസിയ ക്ലാസെടുത്തപ്പോൾ സഹപാഠികൾ ശ്രോതാക്കളായി.
പഴയകാല ക്ലാസ് റൂം അതേ മാതൃകയിൽ ഒരുക്കിയും ഒരു ബെഞ്ചിലിരുന്നും സംസാരിച്ചപ്പോൾ അതു വേറിട്ട അനുഭവമായി.