ശുചിത്വ സന്ദേശവുമായി വൈദിക വിദ്യാർഥികൾ
1417254
Friday, April 19, 2024 12:29 AM IST
നെടുങ്കണ്ടം: പരിസ്ഥിതി സംരക്ഷണം ആത്മീയതയുടെ ഭാഗമാണെന്ന സന്ദേശവുമായി വൈദിക വിദ്യാർഥികൾ. കന്പംമെട്ട് ടൗണിലെ മാലിന്യങ്ങളാണ് ഇവർ നീക്കംചെയ്തത്.
കാഞ്ഞിരപ്പള്ളി രൂപതയിലെ 50 വൈദിക വിദ്യാർഥികളാണ് ടൗണ്‍ ശുചീകരണ പ്രവർത്തനം നടത്തിയത്. കന്പംമെട്ട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ് തെരുവംകുന്നേലിന്റെ നേതൃത്വത്തിൽ ടൗണിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു.
ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനയ്ക്ക് കൈമാറും. കരുണാപുരം പ്രാഥമികാരോഗ്യ കേന്ദ്ര ശുചീകരണവും കുഴിത്തൊളുവിൽ ഒരു വീടിന്റെ നിർമാണ പ്രവർത്തനങ്ങളും ഇവർ നടത്തി. ക്യാന്പ് ഇന്നു സമാപിക്കും.