ക്രൈസ്തവന്റേതു മിശിഹായുടെ പ്രകാശം ഏറ്റെടുക്കാനുള്ള വിളി: മാർ പുളിക്കൽ
1416857
Wednesday, April 17, 2024 2:56 AM IST
കട്ടപ്പന: മിശിഹായുടെ പ്രകാശം ഏറ്റെടുക്കുവാനുള്ള വിളിയാണ് ഓരോ ക്രൈസ്തവനുമുള്ളതെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. കാത്തലിക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സോണിന്റെ അഭിമുഖ്യത്തിൽ 16,17,18 തീയതികളിൽ നടത്തുന്ന ഗ്രാന്റ് കോണ്‍ഫറൻസ് ’ജ്വാല - 2024’ ഇരട്ടയാർ സെന്റ് തോമസ് ഫോറോനാ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അധ്യഷത വഹിച്ചു. കട്ടപ്പന സോണ്‍ ആനിമേറ്റർ ഫാ. ജോസഫ് കോയിക്കൽ, കെ സി ബി സി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ താന്നിക്കൽ, ഫാ. ജോസഫ് പുത്തൻപുരക്കൽ, ബേബിച്ചൻ ഇടിയാകുന്നേൽ, ഫാ. ജോർജ് ചെരുവംകുന്നേൽ, ഫാ. ജോസഫ് പന്തലാനിക്കൽ, ഫാ. കുരുവിള, ഫാ. ജോസഫ് കുറ്റിക്കാട്ട്, സണ്ണി വളവനാട്ട്, സഞ്ജു മുറിയാനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫാ. കുര്യാക്കോസ് വടക്കേടത്ത് വിശുദ്ധ കുർബാന അർപ്പിച്ചു. ഗ്രാന്റ് കോണ്‍ഫറൻസിന്റെ രണ്ടാം ദിനമായ ഇന്ന് ഫാ. ജയിംസ് കക്കുഴി, സിബിച്ചൻ പുത്തേറ്റ്, സാബു കോഴിക്കോട്, ഫാ. ജോസഫ് താമരവെളി, ഫാ. ജോസഫ് നടുപറന്പിൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
മുന്നാം ദിനമായ നാളെ ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ, ഷാജി വൈക്കത്തുപറന്പിൽ, മോണ്‍. ജോസ് കരിവേലിക്കൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ തുടങ്ങിയവർ പങ്കെടുക്കും.