അൽ അസ്ഹർ മെഡി. കോളജിൽ അപൂർവ ശസ്ത്രക്രിയ
1394666
Thursday, February 22, 2024 3:41 AM IST
തൊടുപുഴ: അൽ അസ്ഹർ മെഡിക്കൽ കോളജ് ആന്‍ഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എട്ടു കിലോ തൂക്കമുള്ള അണ്ഡാശയമുഴ വിജയകരമായി പുറത്തെടുത്തു. ഇടുക്കി സ്വദേശിനിയായ നാല്പതു കാരിയാണ് ശസ്ത്രക്രിയയ്ക്കു വിധേയയായത്. ഏതാനും നാളുകളായി ട്യൂമർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.
തൈറോയ്ഡ്, രക്തസമ്മർദം എന്നിവയുള്ള ഇവർക്ക് നേരത്തെ രണ്ട് പ്രസവ ശസ്ത്രക്രിയകൾ നടത്തിയതിനാലും അണ്ഡാശയ മുഴ നീക്കം ചെയ്യൽ ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ടി.ജെ. സിസിലി, ഡോ. ജിസി സെബാസ്റ്റ്യൻ, ഡോ. എസ്. ഗോകുൽ രാജ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മഞ്ജിത്ത് ജോർജ് എന്നിവർ ചേർന്നാണ് മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്.