നബിദിനാഘോഷം
1339058
Thursday, September 28, 2023 11:27 PM IST
വണ്ടിപ്പെരിയാർ: വിവിധ ജുമാ മസ്ജിദുകളുടെ നേതൃത്വത്തിൽ നബിദിനാഘോഷം നടന്നു. നബിദിന റാലി ടൗൺ ചുറ്റി വണ്ടിപ്പെരിയാർ ജുമാ മസ്ജിദ് മദ്രസയിൽ സമാപിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
വണ്ടിപ്പെരിയാർ മസ്ജിദ് നൂർ മുസ്ലിം ജമാഅത് ചീഫ് ഇമാം മുഹമ്മദ് അനസ് മൗലവി അൽ ഖൗസരി ഉദ്ഘാടനം ചെയ്തു. മൊയ്തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.