ഫിൻസ്വിമ്മിംഗ് ചാന്പ്യൻഷിപ്പ് നാളെ
1339056
Thursday, September 28, 2023 11:27 PM IST
തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഫിൻസ്വിമ്മിംഗ് ചാന്പ്യൻഷിപ്പ് നാളെ രാവിലെ 8.30 മുതൽ തൊടുപുഴ വൈഎംസിഎയിലുള്ള തോപ്പൻസ് സ്വിമ്മിംഗ് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ വിവിധ സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽനിന്നു അഞ്ചു ഗ്രൂപ്പുകളിലായി നൂറ്റന്പതോളം കുട്ടികൾ മാറ്റുരയ്ക്കും. രാവിലെ 9.30ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും.
ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. തോമസ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ സമ്മാനദാനം നിർവഹിക്കും.
പത്രസമ്മേളനത്തിൽ വൈഎംസിഎ പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ, സെക്രട്ടറി രൂപേഷ് ജോസ്, ജോയി തോമസ്, ജെയിംസ് പുളിക്കൽ, പുളിമൂട്ടിൽ സിൽക്സ് എംഡി ജോബിൻ റോയി, മാത്യു ജോസഫ്, എം.വി. ബിജുമോൻ എന്നിവർ പങ്കെടുത്തു.