തേക്കടിയിലെ ജീപ്പ് സവാരിക്ക് വെഹിക്കിൾ പാസ് നിർബന്ധമാക്കി
1339046
Thursday, September 28, 2023 11:17 PM IST
കട്ടപ്പന: തേക്കടിയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കുമളി പഞ്ചായത്തും പോലീസും ചേർന്ന് ജീപ്പ് സവാരിക്ക് പാസ് ഏർപ്പെടുത്തി.
ആദ്യ ദിനം 100 ജീപ്പുകൾക്ക് പാസ് നൽകി. കൃത്യമായ വാഹന പരിശോധനകൾക്കു ശേഷമാണ് പാസ് നൽകുന്നത്. പാസില്ലാതെ സഞ്ചാരികളുമായി പോകുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷത വഹിച്ച യോഗം ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കുമളി സിഐ ജോബിൻ ആന്റണി, സിപിഎം തേക്കടി ലോക്കൽ സെക്രട്ടറി എൻ. സാബു, സിപിഐ തേക്കടി ലോക്കൽ സെക്രട്ടറി പി.ജെ. ടൈറ്റസ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ദാനിയേൽ, സിഐടിയു കുമളി പഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാജീവ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സിറിൽ യോഹന്നാൻ, വിവിധ യൂണിയൻ പ്രതിനിധികളായ പി.എ. നസീർ, അജേഷ് കുമാർ, പി. ഷാജഹാൻ, ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.