സണ്‍ഡേ സ്കൂള്‍ അധ്യാപക പരിശീലന ക്യാമ്പ്
1338815
Wednesday, September 27, 2023 11:31 PM IST
കട്ടപ്പന: സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കട്ടപ്പന, ഉപ്പുതറ സഭാ ജില്ലകളിലെ സണ്‍ഡേ സ്കൂള്‍ അധ്യാപക ഏകദിന പരിശീലന ക്യാമ്പ് അയ്യപ്പന്‍കോവില്‍ സെന്റ് സ്റ്റീഫന്‍സ് സിഎസ്ഐ പള്ളിയില്‍ നടന്നു.
മഹായിടവക സണ്‍ഡേ സ്കൂള്‍ ജനറല്‍ സെക്രട്ടറി റവ. ജോബി ബേബി അധ്യക്ഷത വഹിച്ചു. ബിഷപ് റവ. വി.എസ്. ഫ്രാന്‍സിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഉപ്പുതറ സഭാ ജില്ലാ ചെയര്മാന് റവ. കെ.എ. ലൂക്കോസ്, കട്ടപ്പന സഭാ ജില്ലാ ചെയര്മാന് റവ. കെ. ജോസഫ് മാത്യു, സണ്‍ഡേ സ്കൂള്‍ ജില്ലാ അസോസിയേറ്റ് സെക്രട്ടറിമാരായ റവ. ഡോ. ബിനോയ് ജേക്കബ്, റവ. ബിനോയ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി. വിവിധ സഭകളില്‍നിന്നായി 150 ഓളം അധ്യാപകരും വൈദികരും സഭാ ശുശ്രൂഷകരും പങ്കെടുത്തു.