കെഎ​സ്ആ​ർടിസി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്ന​താ​യി ആ​രോ​പ​ണം
Wednesday, September 27, 2023 11:14 PM IST
ക​ട്ട​പ്പ​ന: കെഎ​സ്ആ​ർടി ​ക​ട്ട​പ്പ​ന സ​ബ് ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ന്ന​താ​യി ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി മി​ക​ച്ച വ​രു​മാ​നം ല​ഭി​ക്കു​ന്ന പ​ല ഹ്ര​സ്വദൂ​ര സ​ർ​വീ​സു​ക​ളും മു​ട​ങ്ങു​ക​യാ​ണ്.

ക​ട്ട​പ്പ​ന-കോ​വി​ൽ​മ​ല, ക​ട്ട​പ്പ​ന-തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന-ക​ട​മാ​ക്കു​ഴി സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് മു​ട​ങ്ങി​യ​ത്. ബ​സു​ക​ൾ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി വ​ർ​ക്ക്‌​ഷോ​പ്പി​ൽ ക​യ​റ്റി​യ​താ​ണ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​വാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സ് മു​ട​ക്കി​യ​ത് കാ​ര​ണം കെഎ​സ്ആ​ർടിക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന് പു​റ​മേ ഇ​വ​യെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി യാത്രക്കാരാണ് പ്ര​തി​സ​ന്ധി​യി​ലാ​യിത്.