മുട്ടം: സഹകരണ ബാങ്ക് പ്രസിഡന്റ് കെ.രാജേഷിനെ അയോഗ്യനാക്കി. ഭരണസമിതിയിൽ അംഗമാകുന്നവർക്ക് ബാങ്കിൽ കുടിശിക ഉണ്ടാകരുതെന്ന സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസീസ് അയോഗ്യത കൽപ്പിച്ചത്.
എന്നാൽ ബാങ്കിനെയോ ഭരണസമിതിയെയോ ഇതു ബാധിക്കില്ലെന്ന് ജോയിന്റ് രജിസ്ട്രാർ അറിയിച്ചു. അയോഗ്യത കൽപ്പിച്ചതോടെ അടുത്തു നടക്കുന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിലും രാജേഷിന് മൽസരിക്കാൻ കഴിയില്ല.