കുമളി വൊസാർഡിന് വയോസേവന പുരസ്കാരം
1338273
Monday, September 25, 2023 10:43 PM IST
കുമളി: സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങളിൽ പ്രശസ്തമായ വൊസാർഡിന് ( എൻജിഒ) സംസ്ഥാന സർക്കാരിന്റെ വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം. സംസ്ഥാനത്തും പുറത്തും വയോജന ക്ഷേമങ്ങൾക്കായി നടത്തുന്ന സേവനങ്ങൾ പരിഗണിച്ചാണ് വൊസാർഡിന് പുരസ്കാരം നൽകിയത്.
വയോജനങ്ങളുടെ സാമൂഹ്യവും മാനസികവും സാന്പത്തികവുമായ ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് വൊസാർഡ് നടപ്പാക്കുന്നത്. പ്രശസ്തി പത്രവും തുകയും അടങ്ങുന്നതാണ് പുരസ്കാരം.
വയോജന മേഖലയിൽ ശ്ലാഘനീയമായ സേവനങ്ങൾ കാഴ്ചവച്ചിട്ടുള്ള മുതിർന്ന പൗരന്മാർക്കും സർക്കാർ സർക്കാർ ഇതര വിഭാഗങ്ങൾക്കും കായിക സംസ്കാരിക മേഖലകളിൽ മികവു തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യ നീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോ സേവന അവാർഡുകളാണ് മന്ത്രി ആർ. ബിന്ദു ഇന്നലെ പ്രഖ്യാപിച്ചത്.