വിജയപതാക പാറിച്ച് സഹോദരങ്ങൾ
1337028
Wednesday, September 20, 2023 11:08 PM IST
അടിമാലി: മത്സരവേദിയിൽ വെന്നിക്കൊടി പാറിച്ച് സഹോദരങ്ങളായ എലിസബത്ത് ഡെന്നിയും സാവിയോ ഡെന്നിയും.
നെടുങ്കണ്ടം ഹോളിക്രോസ് പബ്ലിക് സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിനിയായ എലിസബത്ത് ഡെന്നി ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സഹോദരൻ സാവിയോ ഡെന്നി പദ്യം ചൊല്ലലിലാണ് വിജയം കൈപ്പിടിയിലൊതുക്കിയത്.
സഹോദയ മൽസര വേദികളിലെ നിറ സാന്നിധ്യമായ എലിസബത്ത് തന്റെ സഹോദരനെയും കലാരംഗത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് മത്സരവേദികളിൽ എത്തുന്നത്. ലളിതഗാനത്തിന് പുറമേ തിരുവാതിര, ഇംഗ്ലീഷ് എക്സ്റ്റംബർ മൽസരങ്ങളിലും എലിസബത്ത് പങ്കെടുത്തിരുന്നു. ഇന്ന് കർണാട്ടിക് സംഗീതം, സംഘഗാനം എന്നീ ഇനങ്ങളിൽ മാറ്റുരയ്ക്കും. സാവിയോ ലളിതഗാനമൽസരത്തിലും പങ്കെടുക്കും. നെടുങ്കണ്ടത്ത് കണ്‍സ്ട്രക്ഷൻ കന്പനി നടത്തുന്ന ഡെന്നി-റോമി ദന്പതികളുടെ മക്കളാണ് ഇരുവരും.