കാളിയാർ സെന്റ്മേരീസ് ചാന്പ്യന്മാർ
1336801
Tuesday, September 19, 2023 11:21 PM IST
കാളിയാർ: വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നടന്ന തൊടുപുഴ സബ് ജില്ലാ സ്കൂൾ നീന്തൽ ചാന്പ്യൻഷിപ്പിൽ കാളിയാർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ചാന്പ്യന്മാരായി. പതിന ഞ്ചോളം സ്കൂളുകൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ 59 പോയിന്റ് നേടിയാണ് കാളിയാർ കിരീടം നിലനിർത്തിയത്.
30 പോയിന്റോടെ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 28 പോയിന്റോടെ കാഞ്ഞിരമറ്റം ഗവ.ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി.
ചാന്പ്യന്മാർക്കുള്ള വണ്ടമറ്റം അക്വാട്ടിക് സെന്റർ എവറോളിംഗ് ട്രോഫി സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബേബി വർഗീസ് സമ്മാനിച്ചു.