നിയന്ത്രണംവിട്ട കാർ ഇടിച്ച് നാലു വാഹനങ്ങൾ തകർന്നു
1336331
Sunday, September 17, 2023 11:12 PM IST
വണ്ടിപ്പെരിയാർ: 62-ാം മൈലിനു സമീപം നിയന്ത്രണംവിട്ട കാർ ഇടിച്ച് നാലു വാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചു. ഇന്നലെ വൈകുന്നേരം പോളി ടെക്നിക് കോളജിനു സമീപമാണ് അപകടമുണ്ടായത്.
കുമളിയിൽനിന്നു കുട്ടിക്കാനത്തേക്കു പോവുകയായിരുന്ന കാർ ദേശീയപാതയരികിൽ നിർത്തിയിട്ടിരുന്ന ബൊലോറോയിലും മറ്റു രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിചയന്ത്രണംവിട്ട കാർ അമിത വേഗതയിലായിരുന്നെന്നു പറയുന്നു.