നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ർ​മി​ച്ചു​ ന​ൽ​കി
Sunday, September 17, 2023 12:25 AM IST
ക​ട്ട​പ്പ​ന: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ ന​ൽ​കി. വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ല്ല​ത​ന്പി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന നാ​ഗ​രാ​ജി​നും കു​ടും​ബ​ത്തി​നു​മാ​ണ് എ​ട്ടു ല​ക്ഷം രൂ​പ മു​ട​ക്കി വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഹോ​സ്പി​റ്റ​ല​ർ ബ്ര​ദേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സ​ന്യാ​സ സ​ഭ​യു​ടെ സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് വീ​ട് നി​ർ​മി​ച്ചു​ ന​ൽ​കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വീ​ടി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ടി​രു​ന്ന നാ​ഗ​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​ന്പി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ചു​ ന​ൽ​കി​യ​ത്.


ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വാ​ലു​പ​റ​ന്പി​ൽ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ബ്ര​ദ​ർ തോ​മ​സ്, ബ്ര​ദ​ർ സി​ബി, ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് കോ​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സെ​ന്‍റ് ജോ​ണ്‍​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ക​ട്ട​പ്പ​ന​യി​ലും ഇ​ടു​ക്കി ജി​ല്ല​യു​ടെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ആ​റാ​യി​ര​ത്തോ​ളം വീ​ടു​ക​ൾ ഇ​തി​നോ​ട​കം നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ഴ​വ​ര​യി​ലും മേ​രി​കു​ള​ത്തു​മാ​യി അ​ടു​ത്ത വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.