പ്രതിഷേധ പ്രകടനവും യോഗവും നടത്തി
1301736
Sunday, June 11, 2023 3:10 AM IST
കട്ടപ്പന :മണിപ്പൂരിലെ ബിജെപിയുടെ തീക്കളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യസംഘം നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഗാന്ധി സ്ക്വയറില്‍ നടന്ന യോഗം ജില്ലാ കമ്മിറ്റിയംഗം കെ. എ. മണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സുഗതന് കരുവാറ്റ, നേതാക്കളായ കെ. ആര്. രാമചന്ദ്രന്, മാത്യു നെല്ലിപ്പുഴ, സി. കെ. വാസു, ഇ. ജെ. പാപ്പു, ആര്. മുരളീധരന്, ജോസഫ് തോമസ്, മാത്യു സണ്ണി, ഉഷ ശങ്കര്‍, പി. ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.