അവാർഡുകൾ വിതരണം ചെയ്തു
1301723
Sunday, June 11, 2023 2:58 AM IST
മറയൂർ: മറയൂർ സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. 2022 - 2023 അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവുമാണ് നൽകിയത്.
മറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി അധ്യക്ഷത വഹിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ മറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.