ഡിസിഎൽ പ്രവർത്തനവർഷം ഉദ്ഘാടനം നാളെ
1301716
Sunday, June 11, 2023 2:58 AM IST
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യ പ്രവർത്തന വർഷ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 1.45ന് മൂലമറ്റം എസ്എച്ച്ഇഎംഎച്ച്എസ്എസിൽ നടക്കും. ജില്ലാ പഞ്ചായത്തംഗം പ്രഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്യും. ശാഖാ ലീഡർ ആൻ മേരി സജോ അധ്യക്ഷത വഹിക്കും. ഡിസിഎൽ ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തും.
പ്രവിശ്യ കോ -ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് പ്രവർത്തന വർഷ രൂപരേഖ അവതരണവും കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ലഹരി വിരുദ്ധ സന്ദേശവും നടത്തും. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, പ്രിൻസിപ്പൽ സിസ്റ്റർ തെരേസ് മടുക്കക്കുഴി, സൗമ്യ ജോണ്‍ , അരുണ്‍ ഇ.ജോർജ് എന്നിവർ പ്രസംഗിക്കും.