വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു
1301361
Friday, June 9, 2023 10:50 PM IST
ഇടുക്കി: ജില്ലയിലെ ആദ്യ പൊതു വൈദ്യുതിവാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ഇടുക്കി ഡിടിപിസി പാർക്കിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
അനർട്ട് വഴി സ്ഥാപിച്ച പൊതു വൈദ്യുതിവാഹന ചാർജിംഗ് സ്റ്റേഷൻ വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
നിലവിൽ ഒരേസമയം രണ്ടു കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിംഗിന് 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജിഎസ്ടിയും നൽകണം. പ്ലേസ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫൈ എന്ന ആപ്പിലൂടെ പണം അടയ്ക്കാം.
ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം പ്രഭ തങ്കച്ചൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, അനർട്ട് ഇ-മോബിലിറ്റി ഡിവിഷൻ ഹെഡ് ജെ. മനോഹരൻ, ജില്ലാ എൻജിനീയർ നിതിൻ തോമസ് എന്നിവർ പ്രസംഗിച്ചു.