ഭൂമിയാംകുളത്ത് റോഡ് ക്രോസ് ഡ്രൈനേജ് നിർമാണം ആരംഭിച്ചു
1301097
Thursday, June 8, 2023 10:56 PM IST
ചെറുതോണി: കുത്തിയൊഴുകിയെത്തുന്ന മഴവെള്ളം വഴിതിരിച്ചു വിടുന്നതിന് ഭൂമിയാംകുളത്ത് റോഡ് ക്രോസ് ചെയ്തുള്ള ഡ്രൈനേജിന്റെ നിർമണം ആരംഭിച്ചു.
കനത്ത മഴയിൽ ഭൂമിയാംകുളം ടൗണിലേക്ക് മഴവെള്ളം ഒഴുകിയെത്തുകയും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി തോമസ് റോഡ് ക്രോസ് ഡ്രൈനേജിന് ഫണ്ട് അനുവദിച്ചത്.
ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി മുതൽ ഭൂമിയാകുളം ടൗൺ വരെ മഴയത്ത് ഡ്രൈനേജ് ഇല്ലാത്തതിനാൽ റോഡിലൂടെ ശക്തമായ വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതുമൂലം കാൽനടയാത്ര പോലും സാധ്യമാകാത്തവിധം ദുഷ്കരമായിരുന്നു.
ഭൂമിയാംകുളം വാസുപ്പാറ റോഡിനു കുറുകെയാണ് ഡ്രൈനേജ് നിർമക്കുന്നത്. ഇരുമ്പ് ഗ്രില്ലിട്ട് ഡ്രൈനേജ് മൂടുന്ന വിധത്തിലാണ് നിർമാണം.