വിശദ അന്വേഷണം വേണം: പി.സി.തോമസ്
1301082
Thursday, June 8, 2023 10:51 PM IST
തൊടുപുഴ: വ്യാജ രേഖ ചമച്ച് ജോലി നേടിയത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്ന് കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത്, എഐ കാമറ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ പ്രതിക്കൂട്ടിലായിരിക്കുന്പോഴാണ് വ്യാജ രേഖ ചമയ്ക്കലും പരീക്ഷ എഴുതാതെ പാസാകുന്ന സൂത്രവിദ്യയും അരങ്ങേറിയിരിക്കുന്നത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ ഒരു ജുഡീഷ്യൽ അന്വേഷണമാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
റബർ വിലസ്ഥിരതാ പദ്ധതി
അംഗങ്ങളെ ഒഴിവാക്കില്ല
മൂലമറ്റം: റബർ വില സ്ഥിരതാ പദ്ധതിയിൽ അംഗങ്ങളായി സഹായധനം വാങ്ങുന്നവരെ കർഷക പെൻഷൻ പദ്ധതിയിൽനിന്ന് ഒഴിവാക്കില്ലെന്ന് കർഷകക്ഷേമ വകുപ്പ് ഡയറക്ടർ അറിയിച്ചു. ഇവർക്ക് പെൻഷൻ നിഷേധിച്ച ചില പഞ്ചായത്ത് സെക്രട്ടറിമാരുടെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതേത്തുടർന്ന് കർഷക യൂണിയൻ-എം അറക്കുളം മണ്ഡലം പ്രസിഡന്റ് സിബി മാളിയേക്കലിന്റെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി റോഷി ധനമന്ത്രിയുമായ നടത്തിയ ചർച്ചയെത്തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായത്. ടോമി നാട്ടു നിലം, സാജു കുന്നേമുറി, ജോസ് ഇടക്കര, ഷിബു മൈലാടുർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.