പോസ്റ്റാഫീസുകള്‍ക്ക് മുമ്പില്‍ വയോജനങ്ങളുടെ പ്രതിഷേധ ധര്‍ണ
1300859
Wednesday, June 7, 2023 10:57 PM IST
ചെറുതോണി: കേന്ദ്ര വയോജന പെന്ഷന് 200 രൂപയില്‍നിന്ന് 5000 രൂപയാക്കുക, റെയില്‍ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കുക, വയോജനനയം പ്രഖ്യാപിക്കുക, ഇപിഎഫ് പെന്ഷന് 9000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ജില്ലയിലെ വിവിധ പോസ്റ്റോഫീസുകള്ക്കു മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണകള്‍ നടത്തി.
ചെറുതോണിയില്‍ നടന്ന ധർണ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്. ജനാര്ദനന്, ഡിറ്റാജ് ജോസഫ്, ഡോ. രവീന്ദ്രനാഥ്, എന്‍.എന്‍. സുശീല എന്നിവർ പ്രസംഗിച്ചു.
മണിയാറന്‍കുടിയില്‍ സി.എം. തങ്കരാജന്, ഗോപിനാഥന് നായര്‍, കെ.എച്ച്. റഹിം എന്നിവരും കാല്‍വരിമൗണ്ടില്‍ പി.സി. ജോണ്‍, പി.വി. രാജന് എന്നിവരും കഞ്ഞിക്കുഴിയില്‍ പി. ഗോപാലകൃഷ്ണന്, എം.പി. ജോസഫ് എന്നിവരും പ്രസംഗിച്ചു.
മുരിക്കാശേരിയില്‍ ഇ.എന്‍. ചന്ദ്രന്, തോമസ് കാരക്കാവയലില്‍, വി.എന്‍. സുഭാഷ് എന്നിവരും തേക്കിന്തണ്ടില് ടി.ജെ. സണ്ണി, ശങ്കരന്‍കുട്ടി എന്നിവരും രാജമുടിയില്‍ കെ.ആര്. സജീവ്, രവീന്ദ്രന്, സൗദാമണിയമ്മ എന്നിവരും തൊടുപുഴയില്‍ പി.എം. നാരായണന്, കെ.എന്‍. കൃഷ്ണകുമാര്‍, എം.എന്‍. പുഷ്പലത എന്നിവരും കട്ടപ്പനയില്‍ സുഗതന് കരുവാറ്റ, കെ.ആര്. രാമചന്ദ്രന്, ഇ.ജി. പാപ്പു, ടി.കെ. വാസു എന്നിവരും പ്രസംഗിച്ചു.