ആഭരണവും പണവും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ
1300629
Tuesday, June 6, 2023 11:39 PM IST
കട്ടപ്പന: കട്ടപ്പന സ്വദേശിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ആഭരണവും പണവും കവർന്ന കേസിൽ മലപ്പുറം വയലത്തൂർ ചേലയ്ക്കപ്പറമ്പിൽ രവികുമാർ (43 ) അറസ്റ്റിൽ.
ഇയാൾ ഫേസ്ബുക്കിലൂടെയാണ് കട്ടപ്പന സ്വദേശിനിയായ 53കാരിയെ പരിചയപ്പെട്ടത്. തുടർന്ന് മലപ്പുറത്തുനിന്ന് കട്ടപ്പനയിൽ എത്തിയ ഇയാൾ 15 പവൻ സ്വർണവും 48,000 രൂപയും സ്കൂട്ടറും കവർന്നു. ഇതുസംബന്ധിച്ച് 53കാരി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സ്കൂട്ടർ കട്ടപ്പനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കട്ടപ്പനയിൽ നിന്നുള്ള പോലീസ് സംഘം മലപ്പുറത്ത് എത്തിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.