മികച്ച സ്റ്റാറ്റസിനു മത്സരിച്ച് രക്ഷിതാക്കളും കുട്ടികളും
1299291
Thursday, June 1, 2023 10:57 PM IST
തൊടുപുഴ: പ്രവേശനോത്സവത്തിൽ ആലക്കോട് ഇൻഫന്റ് സ്കൂളിൽ ഒരുക്കിയ ഫോട്ടോ കോർണർ ശ്രദ്ധേയമായി. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒപ്പംനിന്ന് ഫോട്ടോയെടുക്കാൻ മാത്രമല്ല സ്കൂൾ അധികൃതർ ഫോട്ടോ കോർണർ ഒരുക്കിയത്. മികച്ച ഫോട്ടോയ്ക്ക് സമ്മാനവും ഏർപ്പെടുത്തിയിരുന്നു.
സ്കൂളിൽ തയാറാക്കിയ ചിത്രശലഭങ്ങളുടെ ചിത്രത്തിൽ എല്ലാ കുട്ടികളുടെയും പേര് പതിപ്പിച്ച് ഫോട്ടോ കോർണറിനു പിന്നിലെ മരത്തിൽ ഒട്ടിക്കും. പിന്നീട് ഇതിനു മുന്നിലിരുന്ന് ഫോട്ടോയെടുക്കും. ഈ ഫോട്ടോ മാതാപിതാക്കളുടെ മൊബൈലിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്യും. മികച്ച സ്റ്റാറ്റസിനു നറുക്കെടുപ്പിലൂടെ സമ്മാനവും നൽകും.
ഇന്നലെ സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ രക്ഷിതാക്കളും കുട്ടികളും ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്.