രാ​ജ​കു​മാ​രി: ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ക​ഞ്ചാ​വു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ദ​ന്പ​തി​ക​ളെ​യും അ​തു വാ​ങ്ങാ​നെ​ത്തി​യ യു​വാ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഉ​സി​ലം​പെ​ട്ടി സ്വ​ദേ​ശി കു​മാ​ർ(33), ഇ​യാ​ളു​ടെ ഭാ​ര്യ ര​ഞ്ജി​ത(27), ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി​യ ബൈ​സ​ണ്‍​വാ​ലി ടീ​ ക​ന്പ​നി വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു(22) എ​ന്നി​വ​രെ​യാ​ണ് 1.870 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​സ്റ്റേ​റ്റ് പൂ​പ്പാ​റ​യി​ൽ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സി​ന് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശാ​ന്ത​ൻ​പാ​റ സി​ഐ മ​നോ​ജ്കു​മാ​ർ, എ​സ്ഐ​മാ​രാ​യ ജി​ജി ജോ​ണ്‍, വി.​ടി.​ഏ​ബ്ര​ഹാം, സി​പി​ഒ​മാ​രാ​യ എം.​ഡി.​ഷി​ജു, അ​ശ്വ​തി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കു​മാ​ർ, ര​ഞ്ജി​ത എ​ന്നി​വ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​സ്റ്റേ​റ്റ് പൂ​പ്പാ​റ​യി​ലെ​ത്തി ക​ഞ്ചാ​വ് വി​ഷ്ണു​വി​ന് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.