കാട്ടുപോത്തിന്റെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു
1299036
Wednesday, May 31, 2023 11:07 PM IST
വണ്ടിപ്പെരിയാർ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മഞ്ചുമല പുതുക്കാട് അനിത - 42, വസന്തമാല - 42 എന്നിവർക്കാണ് പരിക്കേറ്റത്.
വണ്ടിപ്പെരിയാർ മഞ്ചുമല പുതുക്കാട് പതിനാലാം നമ്പർ തേയിലത്തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് തൊഴിലാളികൾക്ക് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.പരിക്കേറ്റവരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
കാട്ടുപോത്തിനെ കണ്ട് ഭയന്ന് ഓടി തേയിലക്കാട്ടിൽ വീണ മറ്റു നാല് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളായ സരസ്വതി, റഹിണി, ജാൻസി, മഹേശ്വരി എന്നിവർക്കാണ് വീണ് പരിക്കേറ്റത്. ഇവരെ എസ്റ്റേറ്റ് ഡിസ്പൻസറിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.