അനധികൃത കടകൾ നീക്കാൻ നടപടി
1282606
Thursday, March 30, 2023 10:36 PM IST
ഉപ്പുതറ: മലയോര ഹൈവേ കൈയേറി നിർമിച്ച വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചു മാറ്റാനാവശ്യപ്പെട്ട് ഉടമകൾക്കു പൊതുമരാമത്തുവകുപ്പ് രണ്ടാമതും നോട്ടീസ് നൽകി.
നിർമാണം പൂർത്തിയായ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 സ്ഥാപനങ്ങൾക്കാണ് ഇന്നലെ നോട്ടീസ് നൽകിയത്. മൂന്നു ദിവസത്തിനുള്ളിൽ പൊളിച്ചു മാറ്റണം എന്നാണ് നോട്ടീസിലെ നിർദേശം.
റോഡ് കൈയേറിയതു സംബന്ധിച്ച് തോട്ടം ഉടമകളുടേത് ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ചതിനേത്തുടർന്ന് ഒരു മാസം മുന്പ് നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്നാണ് പീരുമേട് സബ് ഡിവിഷൻ (റോഡ്) ഉദ്യോഗസ്ഥർ രണ്ടാമതും നോട്ടീസ് നൽകിയത്.