നെടുങ്കണ്ടത്ത് നരേന്ദ്രമോദിയുടെ കോലം കത്തിച്ചു
1281862
Tuesday, March 28, 2023 10:53 PM IST
നെടുങ്കണ്ടം: രാഹുല്‍ ഗാന്ധിയെ കള്ളക്കേസില്‍ കുടുക്കുകയും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രകടനം നടത്തി. പടിഞ്ഞാറേക്കവലയില്നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കിഴക്കേക്കവല ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.
പ്രതിഷേധപരിപാടികള്‍ക്ക് നേതാക്കളായ എം.എന്‍. ഗോപി, സേനാപതി വേണു, സി.എസ്. യശോധരന്, കെ.എന്‍. തങ്കപ്പന്, അരുണ്‍ രാജേന്ദ്രന്, മുകേഷ് മോഹനന്, അനില്‍ കട്ടൂപ്പാറ, ശ്യാമള വിശ്വനാഥന്, എം.എസ്. മഹേശ്വരന്, സൂസന് ചാണ്ടി, അരുണ്‍ അരവിന്ദ്, കെ.ആര്. രാമചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രകടനം നടത്തി
കുടയത്തൂർ: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കാഞ്ഞാറിൽ പ്രകടനം നടത്തി. കെപിസിസി മെംബർ എം.കെ. പുരുഷോത്തമൻ, കെ.കെ. മുരളീധരൻ, വി.എൻ. കരുണൻപിള്ള, ബ്ലോക്ക് ജനറൽ സെക്രട്ടറി കണ്ണൻ കുടയത്തൂർ, പുഷ്പ വിജയൻ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിയാസ്, പ്രവീണ്‍ കാവുങ്കൽ, അഞ്ജലീന, റോജി ബിജു, സന്തോഷ് പയസ് എന്നിവർ നേതൃത്വം നൽകി.