വയോജന വനിതാസമ്മേളനം
1281589
Monday, March 27, 2023 11:39 PM IST
ചെറുതോണി: സമൂഹത്തിലെ വൃദ്ധവനിതകള് നേരിടുന്ന കുടുംബയാതനകളും ഗാര്‍ഹികപീഡനങ്ങളും പരിഹാരനിര്‍ദേശങ്ങളും ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗനീതിയുടെ അപര്യാപ്തതകളും സംബന്ധിച്ച് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ചര്‍ച്ചാസമ്മേളനം നടന്നു. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വയോജന വനിതാസമ്മേളനം സംഘടനാ ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണണ്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ. യു. ഗിരിജ പാര്‍വതി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ജില്ലാപ്രസിഡന്റ് കെ.ആര്. ജനാര്ദനന് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ആര്‍ഡിഒ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന മെയിന്റനന്‍സ് ട്രിബൂണല്‍ കേസുകളില്‍ മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങൾ കാലതാമസമില്ലാതെ തീര്‍പ്പാക്കണമെന്നും പകല്‍വീടുകള്‍ വയോജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വനിതാ വിംഗ് സംസ്ഥാന കമ്മിറ്റിയംഗം പി.ആര്. പുഷ്പവല്ലി, ജില്ലാസെക്രട്ടറി കെ.ജി. തങ്കച്ചന്, ഡോ. പി.സി. രവീന്ദ്രനാഥ്, എ.ജെ. ശശിധരന്, വി.എന്‍. സുഭാഷ്, തങ്കരാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.എന്‍. സുശീല കണ്‍വീനറും പൊന്നമ്മ സുഗതന്, എല്‍സി ജോണ്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള ജില്ലാ വനിതാകമ്മറ്റിയെ തെരഞ്ഞെടുത്തു.