കരിന്പൻ സെന്റ് തോമസിൽ ഫ്ളെയർ-23
1281329
Sunday, March 26, 2023 10:52 PM IST
ചെറുതോണി: കരിന്പൻ സെന്റ് തോമസ് പബ്ലിക് സ്കൂളിൽ കിൻഡർ ഗാർട്ടൻ വിദ്യാർഥികളുടെ ഗ്രാജുവേഷൻ ഡേ-ഫ്ളെയർ 23 നടന്നു.
സാന്തോം പ്രൊവിൻഷ്യൽ സിസ്റ്റർ ജെസി മനയത്ത് ഡിഎസ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രഭ ഡിഎസ്ടി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജെസ് ജോസ്, സംഗീത ജിപ്സണ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
തണ്ണീർപന്തൽ ആരംഭിച്ചു
കോളപ്ര: ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റിയുടെ നേതൃത്വത്തിൽ കോളപ്രയിൽ തണ്ണീർപന്തൽ ആരംഭിച്ചു. സംഘം പ്രസിഡന്റ് എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആൽബർട്ട് മൈക്കിൾ അധ്യക്ഷത വഹിച്ചു.
ഭരണസമിതി അംഗങ്ങളായ റോയി തോമസ് മുണ്ടയ്ക്കൽ, ജിമ്മി വെട്ടം, എ. സാനു, ജിനു സാം വില്ലംപ്ലാക്കൽ, കെ.എ. ശശികല, ഷീബാ റെജി, സജീവൻ പടിക്കാപറന്പിൽ, ബിജി ചിറ്റാട്ടിൽ, രാധാകൃഷ്ണൻ കരിനാട്ട്, വേണു നെല്ലാനിക്കൽ, സാജു കാനാട്ട്, പൗലോസ് ജോർജ്, സുനു പുളിക്കൽ, ഷിബി പനന്താനം, റോയി അലകനാൽ, തങ്കച്ചൻ ചെറുവള്ളാത്ത് എന്നിവർ പ്രസംഗിച്ചു.