ഉണങ്ങിയ മാവ് വെട്ടിനീക്കണമെന്ന്
1281277
Sunday, March 26, 2023 10:14 PM IST
വെള്ളിയാമറ്റം: ഉണങ്ങിനിൽക്കുന്ന മാവ് വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തൊടുപുഴ-പൂമാല റൂട്ടിൽ ഇളംദേശം സ്കൂളിനു സമീപമാണ് മാവ് ഉണങ്ങി നീൽക്കുന്നത്. ഏതുസമയത്തും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മാവ്.
നൂറുകണക്കിന് വാഹനങ്ങൾ ഓടുന്ന ഇവിടെ മരം ഒടിഞ്ഞുവീണാൽ വൻ അപകടത്തിനു സാധ്യതയുണ്ട്.
കൂടാതെ സ്കൂൾകുട്ടികൾ രാവിലെയും വൈകുന്നേരവും സഞ്ചരിക്കുന്നത് ഇതുവഴിയാണ്.
നിയന്ത്രണംവിട്ട കാർ
കൊക്കയിലേക്ക് മറിഞ്ഞു
പെരുവന്താനം: നിയന്ത്രണംവിട്ട കാർ കൊക്കയിലേക്കു മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ദേശീയപാത 183ൽ ചുഴുപ്പിലാണ് അപകടം.
കനത്ത മഴയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കൊക്കയിലേക്ക് പതിച്ചപ്പോൾ മരത്തിൽ തട്ടിനിന്നതിനാൽ വലിയ അപകടം ഒഴിവായി.