ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി
Saturday, March 25, 2023 10:39 PM IST
തൊ​ടു​പു​ഴ: ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൈ​യ്ക്കും കാ​ലി​നും പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഉ​പ്പു​കു​ന്ന് ഉൗ​ലി​പ​റ​ന്പി​ൽ സ​ജീ​വി​ന്‍റെ മ​ക​ൻ ജോ​ർ​ജു​കു​ട്ടി​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യും പി​താ​വും പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​ഥോ​റി​റ്റി​ക്കു മു​ന്നി​ൽ നേ​രി​ട്ടു ഹാ​ജ​രാ​യി പ​രാ​തി ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45 ഓ​ടെ ഉ​പ്പു​കു​ന്ന് അ​രു​വി​പ്പാ​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പി​താ​വും സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ജോ​ർ​ജു​കു​ട്ടി​യും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യി​രു​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഗാ​ന​മേ​ള​യ്ക്കി​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ നേ​രി​യ​തോ​തി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തോ​ടെ ജോ​ർ​ജു​കു​ട്ടി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​യി മു​ന്നോ​ട്ടു നീ​ങ്ങി. അ​വി​ടെ നി​ന്ന കു​ള​മാ​വ് സ്റ്റേ​ഷ​നി​ലെ ര​ണ്ടു പോ​ലീ​സു​കാ​രെ മ​റി​ക​ട​ന്ന ഉ​ട​ൻ അ​വ​ർ പി​ന്നി​ൽ​നി​ന്നു മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ജോ​ർ​ജു​കു​ട്ടി പ​റ​യു​ന്നു. ക​ര​ഞ്ഞു​പ​റ​ഞ്ഞി​ട്ടും കാ​ലി​നും കൈ​ക്കും തു​ട​ർ​ച്ച​യാ​യി അ​ടി​ച്ച​താ​യും ത​ന്‍റെ മ​ക​നെ അ​കാ​ര​ണ​മാ​യാ​ണു ത​ന്‍റെ മു​ന്നി​ലി​ട്ടു പോ​ലീ​സ് മ​ർ​ദ്ദി​ച്ച​തെ​ന്നും പി​താ​വ് സ​ജീ​വ് പ​റ​യു​ന്നു.

തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ് ജോ​ർ​ജു​കു​ട്ടി. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്കും ഇ​വ​ർ പ​രാ​തി ന​ൽ​കി.