കഞ്ചാവ് കടത്തിയ കേസിൽ നാലു വർഷം തടവ്
1280856
Saturday, March 25, 2023 10:39 PM IST
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ ആലപ്പുഴ സ്വദേശികൾക്ക് നാലു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേർത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജംഗ്ഷൻ വെള്ളി വീട്ടിൽ തസ്ലിക്(26), വടുതല വഞ്ചിപ്പുരയ്ക്കൽ നിധിൻ(25) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിനതടവ് അനുഭവിക്കണം.
2017 ഒക്ടോബർ 14നു നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിനു സമീപത്തുള്ള വെയിറ്റിംഗ് ഷെഡിൽ നിന്നാണ് പ്രതികൾ 1.3 കിലോ കഞ്ചാവുമായി പിടിയിലായത്. ഉടുന്പൻചോല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എസ്. ഷാജിയുടെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. ഉടുന്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ടി.ജി. ടോമി അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.