കാ​ഞ്ചി​യാ​ർ കൊ​ല​പാ​ത​കം! മൃ​ത​ദേഹം വീ​ട്ടി​ൽ​നി​ന്നു മാ​റ്റാ​ൻ ബി​ജേ​ഷ് സു​ഹൃ​ത്തു​ക്ക​ളോ​ട് വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു
Saturday, March 25, 2023 10:30 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​റ്റി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്നു മാ​റ്റു​ന്ന​തി​ന് ഭ​ർ​ത്താ​വ് ബി​ജേ​ഷ് സു​ഹൃ​ത്തു​ക്ക​ളോ​ടു വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി വി​വ​രം. പി​ക്ക​പ്പ് ഡ്രൈ​വ​റാ​യ ബി​ജേ​ഷ് ഓ​ട്ടം പോ​കു​ന്ന​തി​നാ​യി സു​ഹൃ​ത്തു​ക്ക​ളോ​ടു വാ​ഹ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, പ​ല ത​വ​ണ​യാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ കൃ​ത്യ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ ആ​രും ബി​ജേ​ഷി​നു വാ​ഹ​നം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.

അ​നു​മോ​ളു​ടെ മൃ​ത​ദേ​ഹം  മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു കൊ​ണ്ടു​പോ​യി മ​റ​വ് ചെ​യ്യു​ന്ന​തി​നാ​യി​രു​ന്നു ബി​ജേ​ഷ് വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​തി​നു സാ​ധി​ക്കാ​തെ​വ​ന്ന​തോ​ടെ​യാ​ണു മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ 21ന് ​വൈ​കു​ന്നേ​ര​മാ​ണ് കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി​യാ​യ അ​ധ്യാ​പി​ക അ​നു​മോ​ളെ (വ​ത്സ​മ്മ) സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ പു​ത​പ്പി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഇ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ബി​ജേ​ഷി​നെ കാ​ണാ​താ​കു​ക​യു​മാ​യി​രു​ന്നു.