അടിമാലി: അടിമാലി ലൈബ്രറി റോഡിൽ കെ എസ്ഇബി ഓഫീസിനു സമീപമുള്ള ക്രിസ്ത്യാനോ പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം നാലോടെയാണ് മൂന്നുനില കെട്ടിടത്തിൽ ഒന്നാം നിലയിലെ വാടകക്കെട്ടിടത്തിനു തീ പിടിച്ചത്.
താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സരിത താമസിച്ചിരുന്ന വാടകമുറിയിലാണ് തീ പടർന്നത്. സരിത ഡ്യൂട്ടിക്കു പോയിരുന്നതിനാൽ വീട് പുട്ടിയിരിക്കുകയായിരുന്നു. പുക പുറത്തേക്കു വന്നതോടെ നാട്ടുകാർ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി മുറി കുത്തിപ്പൊളിച്ചാണ് തീയണച്ചത്. ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതായി കെ എസ്ഇബി അധികൃതർ അറിയിച്ചു.