എഴുകുംവയൽ കുരിശുമല ഭക്തസാന്ദ്രം
1280576
Friday, March 24, 2023 10:53 PM IST
കട്ടപ്പന: ഇടുക്കി രൂപതയുടെ നോന്പുകാല തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല വലിയ നോന്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ച ഭക്തിസാന്ദ്രമായി. രാവിലെ 9.45നു മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയിൽനിന്നു ആയിരക്കണക്കിന് തീർഥാടകർ പങ്കെടുക്കുന്ന കുരിശിന്റെ വഴിയും തുടർന്ന് കുരിശുമല ദേവാലയത്തിൽ ദിവ്യബലിയും വചനപ്രഘോഷണവും നേർച്ചക്കഞ്ഞി വിതരണവും നടന്നു. തിരുക്കർമങ്ങൾക്ക് ഫാ. ജിൻസ് കാരക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.
വൈകുന്നേരം അഞ്ചിന് കുരിശുമല ദേവാലയത്തിൽ നടന്ന ദിവ്യബലിക്കും തിരുക്കർമങ്ങൾക്കും മുരിക്കാശേരി പാവനാത്മ കോളജ് പ്രിൻസിപ്പൽ ഫാ. ബെന്നോ പുതിയാപറന്പിൽ മുഖ്യകാർമികനായിരുന്നു.
നാല്പതാം വെള്ളിയാഴ്ച ഇടുക്കി മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ എഴുകുംവയൽ കുരിശുമലയിൽ തിരുക്കർമങ്ങൾ നടക്കുമെന്ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോർജ് പാട്ടത്തെക്കുഴി അറിയിച്ചു.