ബാലികാസദനം മന്ദിരം ഉദ്ഘാടനം നാളെ
1280572
Friday, March 24, 2023 10:53 PM IST
കുടയത്തൂർ: സരസ്വതി വിദ്യാനികേതൻ ശബരി ബാലികസദനത്തിന്റെ മന്ദിരോദ്ഘാടനം നാളെ വൈകുന്നേരം നാലിനു കേന്ദ്ര സഹമന്ത്രി ബിസ്വേശ്വർ ടുഡു നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തും.
ബിപിസിഎൽ കൊച്ചിൻ റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടർ കെ. അജിത് കുമാർ മുഖ്യാതിഥിയാകും. ബാലികാസദനം പ്രസിഡന്റ് കെ.എൻ. രഘു അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ അനിൽ മോഹൻ, റിട്ട. ഗ്രൂപ്പ് ക്യാപ്റ്റൻ ഹരി സി. ശേഖർ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ എം.എസ്. ലളിതാംബിക, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്, പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ, അംഗങ്ങളായ ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരപിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, മലഅരയ എഡ്യൂക്കേഷൻ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിക്കും