മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ അ​നു​സ്മ​ര​ണം
Thursday, March 23, 2023 10:44 PM IST
കാ​​ഞ്ഞി​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​നാ​​യി​രു​ന്ന മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​ന്‍റെ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ന​​ട​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ രൂ​​പ​​ത​​യു​​ടെ മു​​ന്‍ അ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍, സീ​​റോ മ​​ല​​ബാ​​ര്‍ കൂ​​രി​​യ ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പുര​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.
മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​നോ​ടു ചേ​​ര്‍​ന്ന് വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ല്‍ ശു​​ശ്രൂ​​ഷ ചെ​​യ്ത​​വ​​രു​​ടെ പ്ര​​തി​​നി​​ധി​​ക​​ള്‍ ത​​ങ്ങ​​ളു​​ടെ ഓ​​ര്‍​മ​​ക​​ള്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കു​​വ​​യ്ക്കും. വൈ​​ദി​​ക​​രും സ​​ന്യാ​​സി​​നി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ രൂ​​പ​​ത​​യി​​ലെ വി​​ശ്വാ​​സി​​സ​​മൂ​​ഹം പ​​ങ്കെ​​ടു​​ക്കു​​ന്ന സ​​മ്മേ​​ള​​ന ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍​ക്ക് രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​രാ​​യ റ​​വ.​​ഡോ. ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം, ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍, റ​​വ.​​ഡോ. കു​​ര്യ​​ന്‍ താ​​മ​​ര​​ശേ​​രി, പ്രൊ​​ക്കു​​റേ​​റ്റ​​ര്‍ ഫാ. ​​ഫി​​ലി​​പ്പ് ത​​ട​​ത്തി​​ല്‍, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​ജൂ​​ബി മാ​​ത്യു, ഫാ. ​​സ്റ്റാ​​ന്‍​ലി പു​​ള്ളോ​​ലി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും.