ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി അവാർഡ് വിതരണവും യാത്രയയപ്പും
1280244
Thursday, March 23, 2023 10:44 PM IST
കരിമ്പൻ: ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ ഈ അധ്യയന വർഷത്തെ മികച്ച സ്കൂളുകൾക്കുള്ള അവാർഡ് വിതരണവും സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപക-അനധ്യാപകർക്കുള്ള യാത്രയയപ്പും നാളെ രാവിലെ 10.30 ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കും.
ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷത വഹിക്കും. വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ് അനുഗ്രഹ പ്രഭാഷണവും ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മുൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണവും നടത്തും.
ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഇടുക്കി രൂപത പ്രസിഡന്റ് ബിനോയി മoത്തിൽ, തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് പാലക്കാമറ്റം, എച്ച്എം ഫോറം സെക്രട്ടറി എം.വി. ജോർജ്കുട്ടി എന്നിവർ പ്രസംഗിക്കും.
റെജി ജോസഫ് , ജിജി എബ്രാഹം, കെ.ജെ. കുര്യൻ, ബിനോയി ജോസഫ്, ജോയി കോലംകുഴി, ജോയി കെ. ജോസ് എന്നിവർ നേതൃത്വം നൽകും.