അരിക്കൊമ്പന്റെ താവളമായ ആനയിറങ്കല്‍ ഡാം സഞ്ചാരികളുടെയും മനം കവരുന്നു
1280228
Thursday, March 23, 2023 10:41 PM IST
മൂന്നാര്‍: അരിക്കൊമ്പനെ പൂട്ടാനുള്ള തന്ത്രങ്ങള്‍ ഒരുവശത്ത് കൊഴുക്കുമ്പോള്‍ കൊമ്പന്റെ മുഖ്യ താവളങ്ങളില്‍ ഒന്നായ ആനയിറങ്കല്‍ ഡാം സഞ്ചാരികളുടെ മനം കവരുന്നു. പച്ചപുതച്ച നിത്യഹരിത വനങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും മധ്യത്തിലായി പരന്നുകിടക്കുന്ന ആനയിറങ്കൽ ജലാശയം മനോഹര കാഴ്ചയാണ്.
പേര് സൂചിപ്പിക്കുംപോലെ ആനകള്‍ വെള്ളം കുടിക്കാനും നീരാടാനും എത്തുന്ന സ്ഥലമാണ് ആനയിറങ്കൽ. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം അനാവരണം ചെയ്യുന്നതാണ് ആനയിറങ്കൽ പ്രദേശം. മൂന്നാറില്‍നിന്ന് 22 കിലോമീറ്റര്‍ അകലയുള്ള ഇവിടം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി വളര്‍ന്നിട്ടുണ്ട്.
ലോക്കാട് ഗ്യാപ്പിനും ബോഡിമെട്ടിനും ഇടയിലുള്ള ബിയല്റാവില്നിന്ന് ഒഴുകിയെത്തുന്ന കാട്ടരുവിയില്‍നിന്നും മലമുകളില്നിന്നെത്തുന്ന അനേകം കുഞ്ഞന്‍ അരുവികളില്‍ നിന്നുമാണ് ആനയിറങ്കൽ ഡാമിൽ വെള്ളം ഒഴുകിയെത്തുന്നത്. ഡാമില്‍ ഏര്‍പ്പെടുത്തി ബോട്ടിംഗ് സഞ്ചാരികളുടെ മുഖ്യ ആകര്ഷണാണ്.
ബോട്ടിംഗ് നടത്തുമ്പോള്‍ വന്യമൃഗങ്ങളെ തീരങ്ങളില്‍ കാണാനാവുന്നതും ഇവിടത്തെ പ്രത്യേകതയാണ്.