സോഷ്യൽ മീഡിയയിലെ വ്യാജസന്ദേശങ്ങൾ പോലീസിന് വട്ടം കറക്കി
1279940
Wednesday, March 22, 2023 10:36 PM IST
കട്ടപ്പന: പേഴുംകണ്ടത്തെ കൊലപാതകത്തിൽ പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ. അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കാണാതായ ഭർത്താവ് വിജേഷിനെ തേടി ചൊവ്വാഴ്്ച്ച സന്ധ്യയോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വ്യാജ സന്ദേശങ്ങളും പ്രചരിച്ചു തുടങ്ങിയത്.
വിജേഷിനെ മേപ്പാറയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നതായിരുന്നു ആദ്യം പ്രചരിച്ച സന്ദേശം. തുടർന്ന് രാത്രിയിൽ നാട്ടുകാരും പോലീസും പ്രദേശത്ത് പരിശോധന നടത്തി. രാത്രി വൈകി നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ നിർത്തി പോകാൻ തുടങ്ങിയപ്പോൾ അടുത്ത സന്ദേശം എത്തി.
കുളത്തിൽ മൃതദേഹം കണ്ടെന്നായിരുന്നു വ്യാജ പ്രചാരണം. ഇവിടെയും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാടിനെ നടുക്കുന്ന സംഭവം ഉണ്ടാകുന്പോഴും സോഷ്യൽ മീഡിയകൾ ഇത് ആഘോഷമാക്കുന്നത് പോലീസിനെയും നാട്ടുകാരെയും വല്ലാതെ പ്രതിസന്ധിയിലാക്കുകയാണ്.