ഭൂമി തരംമാറ്റൽ: ചതിയിൽപ്പെടരുതെന്ന് കളക്ടർ
1279935
Wednesday, March 22, 2023 10:36 PM IST
ഇടുക്കി: നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഭൂമി തരംമാറ്റൽ അപേക്ഷകൾ പൊതുജനങ്ങൾ ഓണ്‍ലൈനായി സ്വയം ചെയ്യുകയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ നൽകണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
ഏജൻസികളെയോ ഇടനിലക്കാരെയോ സമീപിച്ച് തട്ടിപ്പുകളിൽ വീഴരുത്. നെൽവയലുകളും പാടശേഖരങ്ങളും സംരക്ഷിക്കാനും ഭൂമിയുടെ തരം മാറ്റങ്ങൾക്കുമായി 2008 മുതൽ നടപ്പാക്കി വരുന്നതാണ് കേരള നെൽ വയൽ തണ്ണീർത്തട നിയമം.
സുതാര്യവും വളരെ എളുപ്പത്തിൽ ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഓണ്‍ലൈൻ സംവിധാനങ്ങൾ തയാറാക്കിയിരിക്കുന്നത്. പരാതികളുടെ പുരോഗതി ഓണ്‍ലൈനായി അറിയുന്നതിന് സാധിക്കുമെന്നും കളക്ടർ അറിയിച്ചു.