കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ​യും മ​തി​ലും ഇ​ടി​ച്ചു ത​ക​ർ​ത്തു
Wednesday, February 8, 2023 11:01 PM IST
അ​റ​ക്കു​ളം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഓ​ട്ടോ​യി​ലും മ​തി​ലി​ലും ഇ​ടി​ച്ചു. തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റോ​ഡി​ൽ അ​റ​ക്കു​ളം എ​ഫ്സി​ഐ ഗോ​ഡൗ​ണി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. കാ​ഞ്ഞാ​ർ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മൂ​ല​മ​റ്റ​ത്തു​നി​ന്നു വ​ന്ന ഓ​ട്ടോ​യി​ലും റോ​ഡ​രി​കി​ലെ പു​ര​യി​ട​ങ്ങ​ളു​ടെ മ​തി​ലി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ട്ടാ​ര​ത്തി​ൽ നി​ത, ചെ​റു​വ​ള്ളാ​ത്ത് അ​ജി​ത് എ​ന്നി​വ​രു​ടെ ഭി​ത്തി​യാ​ണു ത​ക​ർ​ന്ന​ത്.

കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. പ​രി​ക്കേ​റ്റ ഓ​ട്ടോ ഡൈ​വ​ർ റോ​ബി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ർ യാ​ത്ര​ക്കാ​ർ​ക്കു ചെ​റി​യ പ​രി​ക്കേ​റ്റു.