സ്നേഹമന്ദിരം അന്തേവാസി തങ്കപ്പൻ അന്തരിച്ചു
1265406
Monday, February 6, 2023 10:46 PM IST
ചെറുതോണി: നാട്ടുകാർ ശനിയാഴ്ച പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ച തങ്കപ്പൻ പണിക്കൻ (82) അന്തരിച്ചു. കരിമ്പൻ അട്ടിക്കളത്തുള്ള വീട്ടിൽ ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ അവശനിലയിലായ തങ്കപ്പനെ പടമുഖം സ്നേഹമന്ദിരം ഏറ്റെടുത്തത് ശനിയാഴ്ചയായിരുന്നു. എന്നാൽ, പിറ്റേന്ന് രാത്രി 10ന് തങ്കപ്പൻ മരിച്ചു.
കാൽ നൂറ്റാണ്ടു മുന്പ് വൈക്കത്തിനടുത്തു ഇലഞ്ഞി ആലപുരത്തുനിന്നു ഭാര്യയെയും മൂന്നു പെൺമക്കളെയും ഉപേക്ഷിച്ച് ഇടുക്കി കരിമ്പനിലെത്തിയതാണു തങ്കപ്പൻ. കരിമ്പനിൽ ആലപ്പണിയായിരുന്നു. കരിമ്പൻ അട്ടിക്കളത്ത് 15 സെന്റ് സ്ഥലവും വീടുമുണ്ടായിരുന്നു. അവസാനകാലത്ത് രോഗിയായ തങ്കപ്പനെ നോക്കാനാളില്ലാതെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
സ്നേഹമന്ദിരത്തിൽനിന്നു നാട്ടുകാർ ഏറ്റുവാങ്ങിയ മൃതദേഹം അടിമാലിക്കു സമീപം കുമ്പൻപാറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.