ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ജനറൽ കണ്വൻഷൻ
1265126
Sunday, February 5, 2023 10:06 PM IST
രാജാക്കാട്: ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിന്റെ 32-ാം ജനറൽ കണ്വൻഷൻ എട്ട്, ഒൻപത് തിയതികളിൽ തൊട്ടിക്കാനം വിജഐസ് നഗറിൽ നടത്തുമെന്നു ഹൈറേഞ്ച് ഭദ്രാസന ബിഷപ് റവ. ഡോ. ജോണ്‍ ചെട്ടിയാതറ, ജനറൽ കണ്‍വീനർ റവ. ജോമോൻ പുളിക്കൽ, കണ്‍വീനർ പി.ഐ. അനിൽ എന്നിവർ അറിയിച്ചു. എട്ടിനു വൈകുന്നേരം ആറിനു തൊട്ടിക്കാനം സെന്റ് ജോർജ് യാക്കോബായ സുറിയാനി ചർച്ച് പാരീഷ് ഹാളിൽ രാജമുടി സെന്റ് ബെഥേൽ ആംഗ്ലിക്കൻ ചർച്ച് ക്വയറിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ, 7.15നു ് റവ. ഡോ. ജോണ്‍ ചെട്ടിയാതറ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. ആർച്ച് ഡീക്കൻ റവ. ജെയിംസ് ജേക്കബ് വചനശുശ്രൂഷ നടത്തും.
ഒൻപതിനു രാവിലെ 10 മുതൽ ഒന്നു വരെ തൊട്ടിക്കാനം സെന്റ് തോമസ് എസിഐയിൽ ധ്യാനയോഗവും പ്രവർത്തക സമ്മേളനവും. റവ. ഡോ. എൻ.ജെ. വർഗീസ് അധ്യക്ഷത വഹിക്കും, റവ. ഡോ. ബേബി പള്ളിപ്പറന്പിൽ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു മുനിയറ സെന്റ് മാത്യൂസ് ചർച്ച് ക്വയറിന്റെ ഗാനശുശ്രൂഷ. ഏഴിനു കലാ-കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവരെ എം.എം. മണി എംഎൽഎ ആദരിക്കും, ചികിത്സാസഹായ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ.ടി. കുഞ്ഞ് നിർവഹിക്കും. 7.45നു വചനശുശ്രൂഷ-മലങ്കര ഭദ്രാസന ബിഷപ് റവ. ഡോ. വത്സൻ വട്ടപ്പാറ, സമാപന സന്ദേശം- ആർച്ച് ബിഷപ്പ് റവ. ഡോ. ലേവി ജോസഫ് ഐക്കര.