കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
1264542
Friday, February 3, 2023 10:58 PM IST
രാജകുമാരി: ഇടുക്കി ബിഎല്‍ റാമില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. എലത്തോട്ടത്തിൽ താഴ്ന്നു കിടന്ന വൈദ്യുതിലൈനില്‍നിന്നു ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സിഗരറ്റ് കൊമ്പന് എന്നറിയപ്പെടുന്ന ആനയാണ് ചരിഞ്ഞത്.
ഇന്നലെ രാവിലെയാണ് സിഗരറ്റ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോട്ടത്തിലെത്തിയ തൊഴിലാളികളാണ് കാട്ടാനയുടെ ജഡം കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
പോസ്റ്റ്മാര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കാട്ടാന വീട് തകർത്തു
രാജകുമാരി: ചിന്നക്കനാൽ മേഖലയില്‍ കാട്ടാന ആക്രമണം തുടരുകയാണ്. അരികൊമ്പന് കഴിഞ്ഞ രാത്രി ബി എൽ റാമിൽ നാശം വിതച്ചു. രാത്രിയിലെത്തിയ കാട്ടാന മണി ചെട്ടിയാരുടെ വീട് തകർത്തു.
വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന അതിഥി ത്തൊഴിലാളികൾ ശബ്ദം കേട്ട് ഉണർന്ന് ഒാടി രക്ഷപ്പെട്ടു. വീട് ഭാഗികമായി തകര്‍ന്നു.
കഴിഞ്ഞ ഏതാനും ദിവസം മുമ്പും ബി എൽ റാമിലിറങ്ങിയ കാട്ടാന രണ്ടു വീടുകൾ തകർത്തിരുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം പ്രദേശത്ത് ഏലത്തോട്ടത്തിൽ തമ്പടിച്ചിരുന്ന പതിമൂന്നോളം കാട്ടാനകളെ വനംവകുപ്പ് കാടുകയറ്റിത് രണ്ടുദിവസത്തെ പരിശ്രമം കൊണ്ടാണ്.