കെസിവൈഎം റീജിയൺ സമ്മേളനങ്ങൾ പൂർത്തിയായി
1263994
Wednesday, February 1, 2023 10:34 PM IST
ചെറുതോണി: കെസിവൈഎം വാർഷിക സെനറ്റിനു മുന്നോടിയായുള്ള റീജിയൺ സമ്മേളനങ്ങൾ പൂർത്തിയായി. നോർത്ത് റീജിയൻ സമ്മേളനം പവനാത്മ കോളജ് എച്ച്ഒഡി ഫാ. ജോബി പൂവത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് , സൗത്ത്, വെസ്റ്റ് റീജിയണുകളിൽ കെസിവൈഎം മുൻ രൂപത ഡയറക്ടർ ഫാ. സജി ഞവരക്കാട്ട്, കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
25,26 തിയതികളിലാണു വാർഷിക സെനറ്റ് സമ്മേളനം. രൂപതയിലെ മുഴുവൻ ഇടവകകളിലൂടെയും വാഹന പ്രചാരണജാഥ നടത്തും. 25നു നടക്കുന്ന പൊതുസമ്മേളനത്തിൽ മെത്രാന്മാരും സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ ഇടവകകളിൽനിന്നായി അയ്യായിരത്തോളും യുവജനങ്ങളും പങ്കാളികളാകും.
വിവിധ റീജിയണുകളിൽ നടന്ന സമ്മേളനത്തിൽ കെസിവൈഎം രൂപത പ്രസിഡന്റ് അലക്സ് തോമസ്, അനിമേറ്റർ സിസ്റ്റർ ലിന്റ എസ്എബിഎസ്, ജനറൽ സെക്രട്ടറി ആൽബർട്ട് റെജി, ഭാരവാഹികളായ അമൽ ജോൺസൺ, ജോയ്സ്, അഞ്ജലി, നീതു തുടങ്ങിയവർ നേതൃത്വം നൽകി.