യേ​ശു​ദാ​സ​ന്‍റെ കൊ​ല​പാ​ത​കം: യു​ഡി​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി
Tuesday, January 31, 2023 10:54 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ലോ​ഡ്ജി​ൽ മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി യേ​ശു​ദാ​സ​ന്‍റെ (70) കൊ​ല​പാ​ത​ക​ക്കേ​സി​ലെ കൂ​ട്ടു​പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.
കേ​സി​ൽ ഒ​ന്നാം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് കൂ​ട്ടു​പ്ര​തി​ക​ളാ​യ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​യി​രു​ന്നു സ​മ​രം. പാ​ർ​ട്ടി നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ബേ​ബി വ​ണ്ട​നാ​നി, മാ​ത്യു പാ​ലം​പ​റം​ന്പി​ൽ, എം.​എ. ഷ​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.