ഹെലിബറിയ റോഡ്: ബ്ലോക്ക് പഞ്ചായത്തംഗം നിരാഹാരം തുടങ്ങി
1247345
Friday, December 9, 2022 10:57 PM IST
ഉപ്പുതറ: ഹെലിബറിയ റോഡിന് ഭൂമി വിട്ട് നൽകാത്ത തോട്ടമുടമയുടെ നടപടിക്കെതിരേ അഴുത ബ്ലോക്ക് പഞ്ചായത്തംഗവും നിരാഹാരം തുടങ്ങി.
ഹെലിബറിയ റോഡ് സമരത്തിനു പിന്തുണയുമായി അഴുത ബ്ലോക്ക് പഞ്ചായത്തംഗം അഫിൻ ആൽബർട്ടാണ് നിരാഹാരം തുടങ്ങിയത്. സമരസമിതി ജോയിന്റ് കൺവീനർ എം.ജെ. ബിജിയോടൊപ്പമാണ് അഫിനും നിരാഹാരം നടത്തുന്നത്. സമരം ഇന്ന് 17-ാം ദിവസത്തിലേക്കു കടന്നു.
ജില്ലാ സമ്മേളനം
ചെറുതോണി: ഹൂമൻ റൈറ്റ്സ് പൊട്ടക്ഷൻ മിഷൻ ജില്ലാ സമ്മേളനം മുരിക്കാശേരിയിൽ നടന്നു. എച്ച്ആർപിഎം ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രിസിഡന്റ് സി.എസ്. രാധാമണി അധ്യക്ഷത വഹിച്ചു. ജില്ലാ ഓർഗനൈസർ ജോർജ് അമ്പഴം, പടമുഖം സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു, അടിമാലി സോപാനം ഡയറക്ടർ ഫാ. മാത്യു അയ്യങ്കോലിൽ, ഫിലോമിന ജോർജ് , അംബിക, രാജീവ് കുമാർ, ജോസ് ജേക്കബ്, ജോസുകുട്ടി വാണിയപ്പുര തുടങ്ങിയവർ നേതൃത്വം നൽകി.