ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​നു പ​രി​ക്ക്
Thursday, December 8, 2022 11:04 PM IST
മൂ​ന്നാ​ര്‍: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ചി​ത്തി​ര​പു​രം ചെ​കു​ത്താ​ന്‍​മു​ക്ക ഡോ​ബി​പ്പാ​ലം സ്വ​ദേ​ശി ഷാ​ജ​ഹാ​നാ​ണ് (25) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ പ​ള്ളി​വാ​സ​ല്‍ ഫാ​ക്ട​റി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഷാ​ജ​ഹാ​ൻ ബൈ​ക്കി​ൽ മൂ​ന്നാ​റി​ലേ​ക്ക് വ​രു​ന്ന​വ​ഴി​യി​ല്‍ എ​തി​രെ വ​ന്ന ടി​പ്പ​ര്‍ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ്ക്കി​ല്‍നി​ന്നു തെ​റി​ച്ചുവീ​ണ യു​വാ​വി​ന്‍റെ കൈ​യി​ലും ത​ല​യി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി കോ​ല​ഞ്ചേ​രി​യി​ലേ​ക്ക് മാ​റ്റി.